അബുദാബി: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദർശനത്തിനായി നാളെ റഷ്യയിലെത്തും. പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായി കൂടികാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുളള സൗഹൃദവും പ്രാദേശികവും അന്തർദേശീയവുമായ പൊതുവിഷയങ്ങളും സംഭവവികാസങ്ങളും ഇരു നേതാക്കളുടെയും കൂടികാഴ്ചയില്‍ വിഷയമാകും.