ദോഹ: കേരള കോൺഗ്രസ് പാർട്ടിയുടെ 59-താം ജന്മദിനം ദോഹയിൽ ആഘോഷിച്ചു. ഖത്തർ യൂണിറ്റ് പ്രസിഡന്റ് ജോൺ എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് പാർട്ടിയുടെ രൂപീകരണം മുതൽ നാളിതുവരെയുള്ള ചരിത്രം വിവരിച്ചു സംസാരിച്ചു. സെക്രട്ടറി ഷിബു മാത്യു, വൈസ് പ്രസിഡന്റ് ആന്റോ ആന്റണി, ജിറ്റോ ജെയിംസ്, ഷിനു ആന്റണി, സിനി തോമസ് ചെറുമാക്കേൽ, ജെയ്സ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
കേരള കോൺഗ്രസ് അനുഭാവികളായ മറ്റു ദോഹ നിവാസികളെ ഒന്നിച്ചുചേർത്ത് കൂടുതൽ സജീവ പ്രവർത്തങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
പാർട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എംപി യെയും മറ്റു ഭാരവാഹികളെയും യോഗം അഭിനന്ദിച്ചു.

