വ്ളാഡ്മി‍ർ പുടിനുമായി കൂടികാഴ്ച നടത്തി യുഎഇ രാഷ്ട്രപതി

വ്ളാഡ്മി‍ർ പുടിനുമായി കൂടികാഴ്ച നടത്തി യുഎഇ രാഷ്ട്രപതി

അബുദാബി: സെന്‍റ് പീറ്റേഴ്സ് ബർഗ്
ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തിയ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ള‍ാർഡ്മിർ പുടിനുമായി കൂടികാഴ്ച നടത്തി.

ആഗോളസമാധാനത്തിനായും സ്ഥിരതയ്ക്കായും യുഎഇ നടത്തുന്ന ശ്രമങ്ങള്‍ കൂടികാഴ്ചയില്‍ ഷെയ്ഖ് മുഹമ്മദ് പുടിനെ അറിയിച്ചു.പുടിന്‍ സെന്‍റ് പീറ്റേഴ്സ് ബർഗില്‍ നടന്ന കൂടികാഴ്ചയില്‍ പ്രാദേശികവും അന്തർദ്ദേശീയവുമായ നിരവധി വിഷയങ്ങളും സംഭവവികാസങ്ങളും അവലോകനം ചെയ്തു. 

പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ തുടരുകയും സംഭാഷണങ്ങള്‍ നടത്തുകയും ചെയ്യണമെന്നും ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. പ്രാദേശിക, അന്തർദേശീയ സമാധാനത്തിനും സ്ഥിരതയ്ക്കുമാവശ്യമായ ശ്രമങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കുമെന്നും ഷെയ്ഖ് മുഹമ്മദ് അടിവരയിട്ടുസൂചിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.