ദോഹ: ഖത്തറിലെ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ബൗസർ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ദേശീയ സുരക്ഷാ സൈബർ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഗൂഗിള്‍ ക്രോമില്‍ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഗുരുതരമായ സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയതിനാല്‍ ഉപയോക്താക്കള്‍ അവരുടെ ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യണം. ഹാക്കിംഗ് അപകടസാധ്യത മുന്നില്‍ കണ്ടതിനാലാണ് നിർദ്ദേശമെന്നും സെക്യൂരിറ്റി ഏജന്‍സിയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.