യുഎഇ അ‍ർജന്‍റീന സൗഹൃദ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വിറ്റുതീർന്നു

യുഎഇ അ‍ർജന്‍റീന സൗഹൃദ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വിറ്റുതീർന്നു

അബുദബി: യുഎഇ അർജന്‍റീന സൗഹൃദ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീർന്നു. ഫുട്ബോള്‍ സൂപ്പർതാരം ലയണല്‍ മെസിയെ നേരിട്ട് കാണാനുളള അവസരമായതിനാല്‍ നിരവധി പേരാണ് ഫുട്ബോള്‍ മത്സരം കാണാനായി കാത്തിരിക്കുന്നത്. വില്‍പന തുടങ്ങി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീർന്നു.



നവംബർ 16 ന് അബുദബി മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായുളള അർജന്‍റീനയുടെ സന്നാഹമത്സരമാണിത്. നവംബർ 13 ന് അല്‍ നഹ്യാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അർജന്‍റീനയുടെ ഓപ്പണ്‍ ട്രെയിനിംഗ് സെഷനില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. 25 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. വൈകുന്നേരം ആറ് മണിക്കാണ് സെഷന്‍ ആരംഭിക്കുക. 

നവംബർ 20 ന് ആരംഭിക്കുന്ന ഖത്തർ ലോകകപ്പ് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് 35 കാരനായ മെസ്സി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.