ദുബായ്: വിവിധ രാജ്യങ്ങളില്‍ നിന്നുളള യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് പരിശോധനാഫലത്തില്‍ ക്യൂആർ കോഡ് നിർബന്ധമാക്കി വിമാനകമ്പനികള്‍. ഫ്ളൈ ദുബായ്, എയർ അറേബ്യ, വിമാനകമ്പനികളാണ് ഇത്തരത്തില്‍ യാത്രാക്കാർക്ക് നിർദ്ദേശം നല്‍കിയത്.
ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍,ഈജിപ്ത്, എതോപ്യ എന്നിവിടങ്ങളില്‍ നിന്നുളളവർക്ക് പരിശോധനാഫലത്തിന്‍റെ ക്യൂആർ കോഡ് വേണമെന്ന് ഫ്ളൈ ദുബായ് വ്യക്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഇന്ത്യ,എന്നിവിടങ്ങളില്‍ നിന്നും വരുന്നവർക്ക് ക്യൂആർ കോഡ് വേണമെന്ന് എയർ അറേബ്യ വെബ് സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ് ഒന്നുമുതലാണ് നിബന്ധന പ്രാബല്യത്തില്‍ വരിക.
അതേസമയം കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യുഎഇ ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് ഏപ്രില്‍ 24 ന് ഏർപ്പെടുത്തിയ 10 ദിവസത്തെ നിരോധനം തുടരുകയാണ്.