ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച പുലർച്ചെ മൂടല്‍ മഞ്ഞും പൊടിക്കാറ്റും അനുഭവപ്പെട്ടു. രാജ്യത്ത് പൊതുവെ മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വിവിധ എമിറേറ്റുകളില്‍ റെഡ് യെല്ലോ അലർട്ടുകള്‍ നല്‍കിയിട്ടുണ്ട്. രാത്രിയിലും വ്യാഴാഴ്ച രാവിലെയും അന്തരീക്ഷ ഈർപ്പം വർദ്ധിക്കും.
തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നു. പൊടിക്കാറ്റും വീശും. അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായിരിക്കും.