അബുദബി: റോഡിന് നടുവില്‍ അപ്രതീക്ഷിതമായി വാഹനം നിർത്തിയതുമൂലമുണ്ടായ അപകടത്തിന്‍റെ വീഡിയോ പങ്കുവച്ച് അബുദബി പോലീസ്.
ഓടിക്കൊണ്ടിരുന്നൊരു വാഹനം പെട്ടെന്ന് വേഗത കുറയ്ക്കുകയും നിർത്തുകയും ചെയ്തു. പുറകെ വന്ന വാഹനം റോഡ് മാറി നീങ്ങിയെങ്കിലും പിന്നാലെ വന്നമറ്റൊരുവാഹനം നിയന്ത്രണം വിട്ട് ഈ വാഹനത്തില്‍ ഇടിക്കുന്നതാണ് വീഡിയോ.
റോഡിന് നടുവില്‍ ഒരു കാരണവശാലും നിർത്തരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുളള നിയമലംഘനത്തിന് 1000 ദിർഹമാണ് പിഴ.
ആറ് ബ്ലാക്ക് പോയിന്‍റും കിട്ടും. യാത്രയില്‍ എന്തെങ്കിലും തടസ്സം നേരിട്ട് വാഹനം മുന്നോട്ടെടുക്കാന്‍ ബുദ്ധിമുട്ടുവരികയാണെങ്കില്‍ 999 എന്ന നമ്പറില്‍ സഹായത്തിന് വിളിക്കാമെന്നും പോലീസ് അറിയിച്ചു.