ദുബായ് : യുഎഇയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പറക്കാന്‍ അവസരമൊരുക്കി എയർ ഇന്ത്യ. ദുബായില്‍ നിന്ന് കേരളത്തിലെ കൊച്ചിയിലേക്കും, കോഴിക്കോട്ടേക്കും ഷാർജയില്‍ നിന്ന് കോഴിക്കോട്ടേക്കും 300 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാണ്. എക്കണോമി ടിക്കറ്റില്‍ പരമാവധി 40 കിലോ ബാഗേജും അനുവദിക്കും. ബിസിനസ് ക്ലാസില്‍ 50 കിലോ അനുവഗിക്കും. നവംബർ 30 വരെയാണ് ഈ നിരക്കില്‍ യാത്ര ചെയ്യാനാവുക.നിബന്ധനകള്‍ ബാധകമാണ്.

അതേസമയം മംഗലൂരുവിലേക്ക് അടക്കം 10 കേന്ദ്രങ്ങളിലേക്ക് കുറഞ്ഞനിരക്കില്‍ എയർഇന്ത്യയിലും ടിക്കറ്റുകള്‍ ലഭ്യമാണ്. കൊച്ചിയിലേക്ക് 380 ദിർഹത്തിനും, കോഴിക്കോട്ടേക്ക് 269 ദിർഹത്തിനും, തിരുവനന്തപുരത്തേക്ക് 445 ദിര്‍ഹത്തിനും ടിക്കറ്റുകള്‍ ലഭ്യം. മംഗ്ലുരുവിലേയ്ക്ക് 298 ദിർഹമാണ് നിരക്ക്. കോഴിക്കോട്ടേക്ക് ആഴ്ചയില്‍ 13 സർവ്വീസുകളാണ് ഉളളത്. കൊച്ചിയിലേക്ക് ഏഴും തിരുവനന്തപുരത്തേക്ക് 5 ഉം സർവ്വീസുകളുണ്ട്.