ഫുജൈറ: മലനിരകളില്‍ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി നാഷണല്‍ സേർച്ച് ആന്‍റ് റെസ്ക്യൂ സെന്‍റർ. ജബല്‍ മെബ്ര മലനിരകളിലാണ് 64 വയസുളള സ്വദേശി കുടുങ്ങിയത്. അദ്ദേഹം പൂർണമായും തളർന്നിരുന്നുവെന്നും വീഴ്ചയില്‍ ശരീരത്തില്‍ ഒന്നിലധികം പൊട്ടലുണ്ടായിരുന്നുവെന്നും ഫുജൈറ പോലീസ് ഓപ്പറേഷന്‍സിന്‍റെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തിയ എന്‍ എസ് ആർ സി സംഘം ഹെലികോപ്റ്ററില്‍ ഇയാളെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് തുടർ ചികിത്സയ്ക്കായി ഇയാളെ ദിബ്ബയിലെ ആശുപത്രിയിലേക്ക് മാറ്റി.