ദുബായ്: ആഗോളവിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയർന്നു. ഡോളറിന് 83 രൂപയെന്ന രീതിയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ രുപ പിന്നീട് 82 രൂപ 75 പൈസയിലേക്ക് നില മെച്ചപ്പെടുത്തി. യുഎഇ ദിർഹവുമായും വിനിമയനിരക്ക് ഉയർന്നു. ഒരു ദിർഹത്തിന് 22 രൂപ 54 വരെ താഴ്ന്നിരുന്ന രൂപ നിലവില്‍ 22 രൂപ 40 പൈസയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ അസ്ഥിരാവസ്ഥ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ നല്‍കുന്ന സൂചന.
ഡോളർ ശക്തമാകുന്നതോടെ ഇന്ത്യന്‍ രൂപയ്ക്ക് മാത്രമല്ല മറ്റ് ഏഷ്യന്‍ കറന്‍സികളുടെ മൂല്യവും താഴേക്ക് തന്നെയാണ്. അതേസമയം ഡോളറിനെതിരെയുളള ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവ് യൂറോയും പൗണ്ടുമടക്കമുളള മറ്റ് വിദേശ കറന്‍സുകളുമായില്ലയെന്നതും ശ്രദ്ധേയമാണ്.യുഎഇയില്‍ സ്വർണ വില താഴ്ന്നു

ദീപാവലിയോട് അനുബന്ധിച്ച് ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വെള്ളിയാഴ്ച സ്വർണവില താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത്. വ്യാഴാഴ്ച 22 കാരറ്റ് ഗ്രാമിന് 185.75 ആയിരുന്നു സ്വർണവിലയെങ്കില്‍ വെള്ളിയാഴ്ച രാവിലെ 184.50 ആണ് ഗ്രാമിന്‍റെ സ്വർണവില. ദീപാവലിയോട് അനുബന്ധിച്ച് സ്വർണവില ഉയരുമെന്നാണ് വിലയിരുത്തല്‍. 2020 ല്‍ ദീപാവലി ദിനത്തില്‍ 215.50 ആയിരുന്നു 22 കാരറ്റ് സ്വർണത്തിന്‍റെ ഗ്രാമിന്‍റെ വില. 2021 ല്‍ അത് 204.25 ആയിരുന്നു