യു എ ഇ : യുഎഇയും ഇസ്രായേലും തമ്മിലുളള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര വിനോദ മേഖല കൂടുതല്‍ സജീവമാക്കുന്നു. ഇതിന്‍റെ ഭാഗമായി 2021 മാർച്ച് എട്ടുമുതല്‍ എത്തിഹാദ് കൂടുതല്‍ സർവ്വീസുകള്‍ ആരംഭിക്കും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകമാത്രമല്ല രണ്ടിടങ്ങളിലേയും ചരിത്രപ്രാധാന്യമുളള സ്ഥലങ്ങള്‍ സന്ദർശിക്കാന്‍ ഇത് കൂടുതല്‍ അവസരമൊരുക്കുകയും ചെയ്യും. ടെല്‍ അവീവില്‍ നിന്നും അബുദബിയിലേക്കും തിരിച്ചുമുളള യാത്രവിമാനങ്ങള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് നീക്കമെന്നുളളതും ശ്രദ്ധേയമാണ്.