ഷാർജ: എമിറേറ്റിലെ അല്‍ ഹെലോ തുരങ്കം അടുത്തവർഷം ആദ്യംപാദം വരെ അടച്ചിടും. ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജബല്‍ ഡിം റസ്റ്റ് പദ്ധതിയുടെ നിർമ്മാണ ജോലികള്‍ ആരംഭിക്കുന്നതിലാണ് ഇതുവഴിയുളള ഗതാഗതം നിരോധിച്ചിരിക്കുന്നത്.
അറ്റകുറ്റപ്പണികള്‍ പൂർത്തിയാകുന്നതുവരെ യാത്രാക്കാർ പുതിയ വാദി അല്‍ ഹെലോ തുരങ്കം വഴി യാത്ര ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു.