സണ്ണിവെയ്നിനും ഭാമയ്ക്കും യുഎഇ ഗോള്‍ഡന്‍ വിസ

സണ്ണിവെയ്നിനും ഭാമയ്ക്കും യുഎഇ ഗോള്‍ഡന്‍ വിസ

ദുബായ് : ചലച്ചിത്രതാരങ്ങളായ സണ്ണി വെയിനും ഭാമയ്ക്കും യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായില്‍ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഇരുവരും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾ നേരത്തെതന്നെ ഇസിഎച്ച് മുഖേനനയു.എ.ഇ ഗോൾഡൻ വിസ നേടിയിരുന്നു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.