സൂര്യഗ്രഹണം കുവൈത്തില്‍ സ്കൂളുകള്‍ക്ക് അവധി

സൂര്യഗ്രഹണം കുവൈത്തില്‍ സ്കൂളുകള്‍ക്ക് അവധി

കുവൈത്ത് സിറ്റി: ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്ന ഒക്ടോബർ 25 ന് കുവൈത്തില്‍ സ്വകാര്യ സർക്കാർ സ്കൂളുകള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികള്‍ക്ക് മാത്രമാണ് അവധി ബാധകമാകുകയെന്ന് കുവൈറ്റ് ന്യൂസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് 1.20 നാണ് ഭാഗിക സൂര്യഗ്രഹണം കുവൈത്തില്‍ അനുഭവപ്പെടുക.
യുഎഇയിലും സൂര്യഗ്രഹണം ഭാഗികമായി ദൃശ്യമാകും. 

 ഉച്ചയ്ക്ക് 2. 42 മുതല്‍ വൈകീട്ട് 4.54 വരെയാണ് സൂര്യഗ്രഹണം അനുഭവപ്പെടുക. 3.52 നാണ് ഏറ്റവും കൂടുതല്‍ സൂര്യഗ്രഹണം അനുഭവപ്പെടുക. നഗ്നനേത്രങ്ങള്‍കൊണ്ട് സൂര്യഗ്രഹണം നിരീക്ഷിക്കരുതെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് നിർദ്ദേശിച്ചു. സൂര്യഗ്രഹണത്തോട് അനുബന്ധിച്ച് അസറിന് ശേഷം പളളികളില്‍ കുസൂഫ് പ്രാർത്ഥനയും നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.