ദുബായ്: യുഎഇയില്‍ ചൂട് കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരിക്കും.അബുദബിയില്‍ 36 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 35 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും ഉയർന്ന താപനില. കാറ്റ് വീശും. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കും. മൂടല്‍ മഞ്ഞുണ്ടാകാനുളള സാധ്യതയുമുണ്ട്.
അബുദബിയിൽ ഈർപ്പം 75 ശതമാനവും ദുബായിൽ 85 ശതമാനവും ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.