അബുദാബി: വെളിച്ചത്തിന്റെ ആഘോഷമായ ദീപാവലിക്ക് ആശംസ നേർന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ. ഹിന്ദിയിലും അറബിയിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തുകൊണ്ടാണ് യു.എ.ഇ പ്രസിഡന്റ് ആശംസ നേർന്നത്.
'യു.എ.ഇയിലും ലോകത്താകെയുമായി വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന മുഴുവനാളുകൾക്കും ആശംസകൾ. വരാനിരിക്കുന്ന വർഷം നിങ്ങൾക്കും കുടുംബത്തിനും സമാധാനവും സമൃദ്ധിയും സന്തോഷവും നിറഞ്ഞതാകട്ടെ' -ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വീറ്റ് ചെയ്തു.