ജിസിസി വാണിജ്യ വ്യാപാര വിസയുള്ളവർക്ക് ഏതു രാജ്യത്തു നിന്നും വരാമെന്ന് ഒമാൻ

ജിസിസി വാണിജ്യ വ്യാപാര വിസയുള്ളവർക്ക് ഏതു രാജ്യത്തു നിന്നും വരാമെന്ന് ഒമാൻ

മസ്‌കത്ത്: ജിസിസി വാണിജ്യ വ്യാപാര (കൊമേഴ്‌സ്യൽ പ്രൊഫഷണൽ) വിസയുള്ളവർക്ക് ഒമാനിലേക്ക് ഏതു രാജ്യത്തു നിന്നും വരാമെന്ന് ഒമാൻ. സിവിൽ ഏവിയേഷൻ അതോറിറ്റി എയർപോർട്ട്‌സ് അധികൃതർക്കും ട്രാവൽ ഏജൻസികൾക്കും നൽകിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നേരത്തെ ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെനിന്നു മാത്രമേ വരാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിർദേശപ്രകാരം നാട്ടിൽനിന്ന് വരുന്ന ഗൾഫ് പ്രവാസികൾക്ക് വിസ ഓൺ അറൈവൽ ലഭിക്കും. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കുൾപ്പെടെ ഇത് ഗുണകരമാവും എന്നാണ് കരുതുന്നത്. അതേസമയം ജിസിസി രാജ്യങ്ങളിലെ വിസ മൂന്ന് മാസത്തെ കാലാവധി ഉണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്. യാത്രാവിലക്കുളള രാജ്യങ്ങളിലെ പൗരന്മാർക്ക് തീരുമാനം ബാധകമാവില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.