ദുബായ്: തൃശൂർ ശ്രീകേരളവർമ്മകോളേജ് അലുംമ്നി ബ്രസ്റ്റ് ക്യാന്‍സർ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. അന്താരാഷ്ട്രതലത്തില്‍ തന്നെ ബ്രസ്റ്റ് ക്യാന്‍സറിനെതിരെയുളള ബോധവല്‍ക്കരണ മാസാചരണമായ ഇന്‍റർനാഷണല്‍ പിങ്ക് മന്തിന്‍റെ ഭാഗമായാണ് പരിപാടി. ഒക്ടോബർ 29 ശനിയാഴ്ച ദുബായ് അല്‍ വർഖയിലെ പ്രൈമസ് പ്രൈവറ്റ് സ്കൂളിലാണ് ആസ്റ്റർ ആശുപത്രിയുടെ സഹകരണത്തോടെ പരിപാടി നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.

രാവിലെ 10 മണിമുതല്‍ വൈകീട്ട് 4 മണിവരെയാണ് ബോധവല്‍ക്കരണ ക്യാംപെയിന്‍. വിദഗ്ധരായ ഗൈനക്കോളജിസ്റ്റുകള്‍ പ്രാഥമിക പരിശോധന നടത്തും. സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുളള ബോധവല്‍ക്കരണവും ഇതോടൊപ്പമുണ്ടാകും. വിദഗ്ധഡോക്ടർമാർ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. ഇതുകൂടാതെ യോഗ സെഷനും സംഘടിപ്പിക്കുന്നുണ്ട്.