കുവൈറ്റ് സിറ്റി:സ്കൂളുകളില്‍ മാസ്ക് നിർബന്ധമല്ലെന്ന് അധികൃതർ. വൈറല്‍ പനിയടക്കമുളള രോഗവ്യാപനം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും മാസ്ക് നിർബന്ധമല്ല. നീർക്കെട്ട് , പനി, ജലദോഷം, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങളുളള വിദ്യാർത്ഥികളെ സ്കൂളിലേക്ക് അയക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
അസുഖങ്ങളുണ്ടെങ്കില്‍ ആ വിവരം സ്കൂളിനെ അറിയിക്കണം. പരീക്ഷ എഴുതണമെന്നുണ്ടെങ്കില്‍ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഫ്ലൂ വാക്സിന് എടുത്ത് രോഗത്തില്‍ നിന്നും സംരക്ഷണം നേടുകയും വേണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.