ദുബായ്: മഞ്ഞുമഴയും ഐസ് റിങ്കിലെ റൈഡുമാസ്വദിക്കാന്‍ ഇനി ഗ്ലോബല്‍ വില്ലേജിലേക്ക് പോകാം. പരിസ്ഥിതി പുതിയസീസണില്‍ സന്ദർശകർക്കായി സൗഹൃദ സ്നോഫെസ്റ്റ് ഐസ് റിങ്ക് ലോഞ്ച് ഒരുക്കിയിട്ടുണ്ട്. ഐസ് സ്കേറ്റിംഗിന്‍റെ അതേ അനുഭവം നല്‍കുന്നതാണ് ഐസ് റിങ്ക്. കാലാവസ്ഥ ഏതായാലും ഐസ് റിങ്കില്‍ സായാഹ്നം ആസ്വദിക്കാനും മഞ്ഞ് മഴയില്‍ നനയാനും കഴിയും.
കുട്ടികൾക്കുള്ള സ്കേറ്റിംഗ് സീൽ എയ്ഡ്സ്,ഒരു ജോടി ഫ്ലഫി സ്നോഫെസ്റ്റ് സോക്സുകൾ എന്നിവയുള്‍പ്പടെ എല്ലാ സുരക്ഷാ ഉപകരണങ്ങളും സ്കേറ്റിംഗ് സെഷനില്‍ നല്‍കും.സുരക്ഷിതമായ സ്കേറ്റിംഗ് അനുഭവമാണ് അതിഥികള്‍ക്ക് നല്‍കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതർ അറിയിച്ചു. 20 മിനിറ്റിന് 40 ദിർഹമാണ് ടിക്കറ്റ് നിരക്ക്.