ചെന്നൈ: ക്യാൻസർ ബാധിച്ച് ചികിത്സയ്ക്ക് പണമില്ലാതെ കഴിയുന്ന തമിഴ് നടൻ തവസിക്ക് ചികിത്സ സഹായവുമായി നടൻ വിജയ് സേതുപതി. തവസിയുടെ ചിക്തിസയ്ക്കായി വിജയ് സേതുപതി ഒരു ലക്ഷം രൂപ സംഭാവന നൽകി.
ക്യാൻസർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടുന്ന തവസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രോഗബാധമൂലം ശരീര ഭാരം കുറഞ്ഞ തവസിയെ കണ്ടാൽപോലും തിരിച്ചറിയാത്ത രൂപത്തിലായിരുന്നു.
ഒരു വലിയ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജീവിതകാലം മുഴുവൻ സിനിമ സെറ്റുകളിൽ കൂടുതൽ ചെലവഴിക്കുന്ന ജൂനിയർ അഭിനേതാക്കളുടെ ദുഃഖകരമായ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതാണ് തവസിയുടെ നിർഭാഗ്യകരമായ പ്രതിസന്ധി. മുപ്പത് വർഷത്തിലേറെയായി ചലച്ചിത്രമേഖലയുടെ ഭാഗമായ തവസിക്ക് സഹായം നൽകണമെന്ന് സോഷ്യൽ മീഡിയയിലെ ആളുകൾ സെലിബ്രിറ്റികളോട് അഭ്യർത്ഥിച്ചു. റിപ്പോർട്ടുകൾ പ്രകാരം നടൻ ശിവകാർത്തികേയൻ തവസിയുടെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.