ഷാർജ: ഷാർജയിലും അജ്മാനിലും ഉള്ള കുടുംബയൂണിറ്റുകളിൽ കഴിഞ്ഞ ഒരു മാസക്കാലമായി നടന്നു വന്നിരുന്ന ജപമാല മാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള ജപമാലയിലും , സമർപ്പണ പ്രാർത്ഥനയിലും ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു.

മലയാളം സമൂഹത്തിൻറെ ആത്മീയ പിതാവും , സഹ വികാരിയുമായ ഫാദർ ജോസ് വട്ടുകുളത്തിൽ വചന സന്ദേശം നൽകി. SMC & SMCA കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. ജപമാല സമാപനത്തിനോടനുബന്ധിച്ച് നേർച്ച വിതരണവും സംഘടിപ്പിച്ചിരുന്നു.