യുഎഇയില്‍ മഴയ്ക്ക് സാധ്യത

യുഎഇയില്‍ മഴയ്ക്ക് സാധ്യത

ദുബായ്: യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തീരപ്രദേശങ്ങളിലും വടക്കന്‍ ഭാഗങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരിക്കും. രാത്രിയോടെ ചെറിയ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. രാജ്യത്തെ ശരാശരി താപനില 36 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ദുബായിലും അബുദബിയിലും താപനില 34 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ഉള്‍ഭാഗങ്ങളില്‍ 23 ഡിഗ്രി സെല്‍ഷ്യസായിരിക്കും ശരാശരി താപനില.അന്തരീക്ഷ ഈർപ്പം 20 മുതല്‍ 70 ശതമാനം വരെയായിരിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.