യുഎഇയില്‍ വിസയ്ക്കുളള ഡിപോസിറ്റ് തുക കൂട്ടി

യുഎഇയില്‍ വിസയ്ക്കുളള ഡിപോസിറ്റ് തുക കൂട്ടി

അബുദാബി: യുഎഇ വിസയ്ക്കുളള ഡിപോസിറ്റ് തുക കൂട്ടി. വീട്ടുജോലിക്കാരെ ഉള്‍പ്പടെ സ്പോണ്‍സണ്‍ ചെയ്യുന്നതിനുളള തുക ഉള്‍പ്പടെയാണ് കൂട്ടിയത്. പാർട്ണർ-ഇന്‍വെസ്റ്റർ വിസക്കാർ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്പോണ്‍സർചെയ്യുന്നതിന് ഇനി 3000 ദിർഹമാണ് നല്‍കേണ്ടത്. നേരത്തെ ഇത് 1500 ദിർഹമായിരുന്നു.

മാതാപിതാക്കളെ സ്പോണ്‍സർ ചെയ്യുന്നതിന് 2000 ദിർഹത്തില്‍ നിന്നും 5000 ദിർഹമാക്കി ഫീസ് ഉയർത്തി. രാജ്യത്ത് ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വിസ ഹോള്‍ഡ് ചെയ്യാന്‍ ഇനി 5000 ദിർഹം നല്‍കണം. നേരത്തെ ഇത് 2500 ദിർഹമായിരുന്നു. വിസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കുള്ള പ്രതിദിന പിഴ 50 ദിർഹമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.