ദുബായ് നഗരം നാളെ സൈക്കിളിലോടും, ദുബായ് റണ്ണിന്‍റെ ഭാഗമായുളള ഗതാഗത മാറ്റങ്ങള്‍ വ്യക്തമാക്കി ആ‍ർടിഎ

ദുബായ് നഗരം നാളെ സൈക്കിളിലോടും, ദുബായ് റണ്ണിന്‍റെ ഭാഗമായുളള ഗതാഗത മാറ്റങ്ങള്‍ വ്യക്തമാക്കി ആ‍ർടിഎ

ദുബായ് റൈഡ് നാളെ നടക്കാനിരിക്കെ, ചില റോഡുകള്‍ ഭാഗികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. രാവിലെ നാലുമണിമുതല്‍ എട്ടുമണിവരെയായിരിക്കും റോഡുകള്‍ അടച്ചിടുക.

  1. ഷെയ്ഖ് സയ്യീദ് റോഡ് അടച്ചിടും, അല്‍ ഖൈല്‍ റോഡിലൂടെയായിരിക്കും പകരം ഗതാഗതം
  2. ലോവർ ഫിനാന്‍ഷ്യല്‍ റോഡ് അടച്ചിടും പകരം അപ്പർ ഫിനാന്‍ഷ്യല്‍ സെന്‍ററിലൂടെ ഗതാഗതം അനുവദിക്കും.
  3. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊലീവാ‍ർഡ് അടച്ചിടും പകരം ബുർജ് ഖലീഫ റോഡിലൂടെയായിരിക്കും ഗതാഗതം.

ദുബായ് റൈഡില്‍ പങ്കെടുക്കുന്നവർക്കായി പ്രത്യേക പാർക്കിംഗ് സ്ഥലങ്ങളും ആ‍ർടിഎ ഒരുക്കിയിട്ടുണ്ട്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി നടക്കുന്ന ദുബായ് റൈഡില്‍ 14 കിലോമീറ്ററാണ് സൈക്കിള്‍ റൈഡ്, അതോടൊപ്പം തന്നെ നാല് കിലോമീറ്റർ ഫാമിലി ഫ്രണ്ട്ലി ഫണ്‍റൈഡും നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.