ദുബായ്: രാജ്യത്തെ സാമ്പത്തിക വളർച്ചയില്‍ വന്‍ മുന്നേറ്റം രേഖപ്പെടുത്തി. മാജിദ് അല്‍ ഫുത്തൈം പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൊത്ത ആഭ്യന്തര ഉല്പാദനത്തില് 2011 ന് ശേഷം രാജ്യം വ്യക്തമായ മുന്നേറ്റം നടത്തുന്നത് ഈ വർഷമാണ്. ഓക്സഫർഡ് ഇക്കണോമിക്സിന്റെ വിലയിരുത്തല്‍ പ്രകാരം യുഎഇയുടെ വളർച്ച 6.8 ശതമാനമാണ്. കഴിഞ്ഞ വർഷം 3.8 ശതമാനമായിരുന്നു വർദ്ധനവ്.
ഇ-കൊമേഴ്സിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.വരും വർഷങ്ങളിലും ഇ കൊമേഴ്സ് വില്പന വർദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. മൊത്തം റീടെയ്ല്‍ സമ്പദ് വ്യവസ്ഥയുടെ 11 ശതമാനം ഇ കൊമേഴ്സ് വഴിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രമെന്ന രീതിയില്‍ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. ദുബായില്‍ 182 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളത്. യു.എ.ഇ റിയൽ എസ്റ്റേറ്റ് വിപണിയിലും വലിയ ഉണർവ്വ് പ്രകടമാണ്.