ദോഹ: ഹയാ കാർഡ് ഉടമകള്‍ക്ക് വ്യാഴാഴ്ച (10-11-2-22) മുതല്‍ ദോഹ മെട്രോ, ലുസെയ്ൽ ട്രാമുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഡിസംബർ 23 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക.
ഫിഫ ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായാണ് സൗജന്യയാത്ര ഒരുക്കിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ 9 മെട്രോ സ്റ്റേഷനുകളിലായി 35 എൻട്രി, എക്സിറ്റ് ഗേറ്റുകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്. ലോകകപ്പിനിടെ 110 ട്രെയിനുകളാണ് സർവ്വീസ് നടത്തുക. പ്രതിദിനം 7 മുതല്‍ 8 ലക്ഷം യാത്രാക്കാരെയാണ് പ്രതീക്ഷിക്കുന്നത്.