കുവൈത്ത് സിറ്റി: 2023 ലെ കൂവൈത്ത് ദേശീയ ദിനം ആഘോഷിക്കാനുളള ഒരുക്കങ്ങള്‍ ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം. കുവൈത്തിലെ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ കാർണിവല്‍ നടത്താനുളള ഒരുക്കങ്ങള്‍ സർക്കാർ ഏജന്‍സികള്‍ ആരംഭിച്ചിട്ടുളളത്. ഇതിനായി ടൂറിസം പ്രൊജക്ട് കമ്പനിയെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്. 7 മന്ത്രാലയങ്ങൾ ആണ് സമിതിയിൽ ഉൾപ്പെടുന്നത്.
ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, മാധ്യമം, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റി, സാമൂഹികകാര്യങ്ങൾ, തൊഴിൽ എന്നീ മന്ത്രാലയങ്ങളാണ് സമിതിയിൽ ഉൾപ്പെടുന്നത് . കാർണിവലിന്റെ ആവശ്യകതകൾ സംബന്ധിച്ച് കമ്പനിയുമായി ആശയവിനിമയം നടത്താനും ഏകോപിപ്പിക്കാനും സർക്കാർ ഏജൻസികൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.