അബുദബി: യുഎഇയില്‍ ബുധനാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കിഴക്കന്‍ ഭാഗങ്ങളില്‍ ഉച്ചയ്ക്ക് ശേഷം മഴ പ്രതീക്ഷിക്കാം. അബുദബിയിലും ദുബായിലും ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 24 ഡിഗ്രി സെൽഷ്യസും 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പൊടിക്കാറ്റ് വീശും. അതേസമയം അറേബ്യൻ ഗൾഫും ഒമാൻ കടലും ശാന്തമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.