പി ശ്രീകലയുടെ കവിതാസമാഹാരം 'പെയ്‌തൊഴിയുമ്പോള്‍' പ്രകാശനം ചെയ്‌തു

പി ശ്രീകലയുടെ കവിതാസമാഹാരം 'പെയ്‌തൊഴിയുമ്പോള്‍' പ്രകാശനം ചെയ്‌തു

ഷാര്‍ജ: ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച പി ശ്രീകലയുടെ കവിതാസമാഹാരം 'പെയ്‌തൊഴിയുമ്പോള്‍' റൈറ്റേഴ്‌സ് ഹാളില്‍വെച്ച് പ്രകാശനം ചെയ്‌തു. എഴുത്തുകാരന്‍ കെ പി രാമനുണ്ണിയില്‍ നിന്നും കെ ജയദേവന്‍ പുസ്‌തകം ഏറ്റുവാങ്ങി. വി എസ് ബിന്ദു മുഖ്യതിഥിയായ ചടങ്ങില്‍ ഷാബു കിളിത്തട്ടില്‍ പുസ്തക പരിചയം നടത്തി. ഷാര്‍ജ മാസ്സ്, ദുബായ്, ഓര്‍മ എന്നീ സംഘടനകളുടെ രക്ഷധികാരികള്‍, എന്‍ കെ കുഞ്ഞഹമ്മദ് ഹമീദ്, ഓര്‍മ സെക്രട്ടറി അനീഷ് മണ്ണാര്‍ക്കാട്, മാസ്സ് സെക്രട്ടറി മനു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രണയം, ലൈംഗികത, സ്ത്രീപുരുഷ ബന്ധങ്ങള്‍, സാമൂഹ്യബന്ധങ്ങള്‍, പ്രകൃതി,  ജീവലോകം എന്നിങ്ങനെ ബഹുമുഖമായ ഇടങ്ങളെയാണ് ശ്രീകലയുടെ പെയ്‌തൊഴിയുമ്പോള്‍ വിശകലനം ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.