യുഎഇയിൽ സൊമാറ്റോ ഫുഡ്‌ ഓർഡറിംഗ് സേവനം നിർത്തലാക്കുന്നു

യുഎഇയിൽ സൊമാറ്റോ ഫുഡ്‌ ഓർഡറിംഗ് സേവനം നിർത്തലാക്കുന്നു

ദുബായ്: യുഎഇയില്‍ സൊമാറ്റോയുടെ ഫുഡ് ഓർഡറിംഗ് സേവനം നിർത്തുന്നു.സൊമാറ്റോ ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാം ഉപഭോക്താക്കളെയും തലാബത്ത് ആപ്പിലേക്ക് റീഡയറക്‌ട് ചെയ്യുമെന്നാണ് സൂചന. നവംബർ 24 മുതലാണ് ഇത് നടപ്പിലാക്കുക.
2022 ഡിസംബർ 30-നകം റസ്റ്ററന്‍റുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരസ്യ സേവനങ്ങൾക്കായി നൽകിയ ക്രെഡിറ്റ് നോട്ടുകൾക്കുള്ള എല്ലാ തുകയും റീഫണ്ട് ചെയ്യുമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. തീർപ്പുകൽപ്പിക്കാത്ത എല്ലാ തുകകൾക്കും സൊമാറ്റോ പേഔട്ടുകൾ ആരംഭിക്കുകയും ചെയ്യുന്നുണ്ട്.

വർഷങ്ങളായി സൊമാറ്റോ ഫുഡ് ഓർഡറിംഗിന്‍റെ വിശ്വസ്ത പങ്കാളിയായതിന് ഉപഭോക്താക്കളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും ഡൈനിംഗ് ഔട്ട് ബിസിനസ്സിന്‍റെ വളർച്ചയിൽ സൊമാറ്റോയുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും തലാബത്ത് ഇമെയിലിലൂടെ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.