ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിന് ഇന്ന് ഗോവയില്‍ തുടക്കം

 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിന് ഇന്ന് ഗോവയില്‍ തുടക്കം

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിന് ഇന്ന് ഗോവയില്‍ തുടക്കം. വൈകിട്ട് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്നു കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും ഏറ്റുമുട്ടും. കോവിഡ് കാലമായതിനാല്‍ കാണികള്‍ക്കു പ്രവേശനമില്ലാതെയാണു മുഴുവന്‍ മത്സരങ്ങളും നടത്തുക. ഗോവയിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

ഐ ലീഗില്‍നിന്ന് ഈസ്റ്റ് ബംഗാള്‍കൂടി എത്തിയതോടെ ഇത്തവണ 11 ടീമുകളാണു മത്സരത്തിനുള്ളത്. സെമിയും ഫൈനലും ഉള്‍പ്പെടെ ലീഗില്‍ ആകെ 115 മത്സരങ്ങള്‍ ആണ് ഉള്ളത്. ലീഗ് റൗണ്ടില്‍ ഓരോ ടീമും 2 തവണ ഏറ്റുമുട്ടും. 20 മത്സരങ്ങള്‍ വീതം ആണ് ഓരോ ടീമിനും ഉള്ളത്. ലീഗ് റൗണ്ട് പൂർത്തിയാകുമ്പോൾ പോയിന്റ് പട്ടികയില്‍ ആദ്യ 4 സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ സെമിയിലേക്കു യോഗ്യത നേടും. എല്ലാ മത്സരങ്ങളും രാത്രി 7.30 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തല്‍സമയം ലഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.