കുട്ടികളില്‍ പനി പടരുന്നു, ജാഗ്രത വേണമെന്ന് ഡോക്ടർമാർ

കുട്ടികളില്‍ പനി പടരുന്നു, ജാഗ്രത വേണമെന്ന് ഡോക്ടർമാർ

ദുബായ്: യുഎഇയില്‍ കുട്ടികളില്‍ പനി പടരുന്നു. തണുപ്പുകാലമാരംഭിക്കുന്നതിന് മുന്നോടിയായുളള കാലാവസ്ഥ മാറ്റമാണ് പനി പകരുന്നതിന് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനിക്കും ചുമയ്ക്കും കഫക്കെട്ടിനുമൊക്കെ ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.

കുട്ടികള്‍ക്ക് അസുഖമുണ്ടെങ്കില്‍ സ്കൂളുകളിലേക്ക് വിടരുത്.മുന്‍ കരുതലെന്ന രീതിയില്‍ ഫ്ളു വാക്സിന്‍ എടുക്കാം. കോവിഡിന് ശേഷം മാസ്ക് ധരിക്കുന്നതിലടക്കം ഇളവുകള്‍ വന്നതോടെ പകർച്ചാവ്യാധികള്‍ വർദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആവശ്യമെങ്കില്‍ കുട്ടികളെ മാസ്ക് ധരിപ്പിക്കാമെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.