ദുബായ്: ഇറാനിലുണ്ടായ ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങള്‍ യുഎഇയില്‍ അനുഭവപ്പെട്ടതായി താമസക്കാർ. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് 5.59 ന് ഇറാനില്‍ റിക്ടർ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിന്‍റെ പ്രകമ്പനമാണ് യുഎഇയില്‍ അനുഭവപ്പെട്ടത് എന്നാണ് അനുമാനം.


ഷാർജയിലെയും ദുബായിലെയും താമസക്കാരാണ് ചെറിയ ചലനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. നേരത്തെയും ഇറാനില്‍ ഭൂകമ്പമുണ്ടാകുമ്പോള്‍ ഇതിന്‍റെ പ്രകമ്പനങ്ങള്‍ യുഎഇയില്‍ അനുഭവപ്പെട്ടിരുന്നു.