റാസല്‍ഖൈമ: റാസല്‍ഖൈമയിലെ എണ്ണഫാക്ടറിയില്‍ തീപിടുത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരം ലഭിച്ചയുടനെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇതോടെ കൂടുതല്‍ മേഖലയിലേക്ക് തീപടരുന്നത് ഒഴിവായി.