ഫുജൈറ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് നല്കി ഫുജൈറയും. നേരത്തെ അജ്മാനും ഉമ്മുല്‍ ഖുവൈനും ഗതാഗത പിഴയില്‍ ഇളവ് നല്‍കിയിരുന്നു. നവംബർ 26നു മുമ്പ് ചുമത്തിയ പിഴകൾക്കാണ് ഇളവ് ലഭിക്കുക. നവംബർ 29 മുതൽ രണ്ടു മാസം വരെ ആനുകൂല്യം പ്രയോജനപ്പെടുത്താം. എന്നാല്‍ ഗുരുതരമായ നിയലംഘനങ്ങള്‍ക്ക് ഇളവ് ബാധകമാവില്ല.
ഉമ്മുല്‍ ഖുവൈനില്‍ ഒക്ടോബർ 31നു മുമ്പ് ചുമത്തിയ പിഴകൾക്കാണ് ഇളവ് നല്‍കിയിട്ടുളളത്.. ഡിസംബർ ഒന്നു മുതൽ 2023 ജനുവരി ആറു വരെ ഇളവ് പ്രയോജനപ്പെടുത്താം. അജ്മാനിലാകട്ടെ നവംബർ 11നു മുമ്പ് ലഭിച്ച പിഴകൾക്കാണ് ഇളവ്. 2023 ജനുവരി ആറു വരെ ആനുകൂല്യം പ്രയോജനപ്പെടുത്താം.