ഫുജൈറ: യുഎഇയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു. കഴിഞ്ഞ ദിവസം തന്നെ ശക്തമായ മഴ കിട്ടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫുജൈറ, റാസല്‍ഖൈമ,അജ്മാന്‍,ഷാർജ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ പലരും മഴയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ വടക്ക് ഭാഗങ്ങളില്‍ ഇന്നും മഴ പ്രതീക്ഷിക്കാം.
യുഎഇ ആഭ്യന്തരമന്ത്രാലയവും കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിയും മിന്നലും ഉള്‍പ്പടെ മഴ പ്രതീക്ഷിക്കാം. കാഴ്ചപരിധി കുറയും.ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ വേഗം കുറയ്ക്കണമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.