യുഎഇ വിഷന്‍ 2031 പുറത്തിറക്കി

യുഎഇ വിഷന്‍ 2031 പുറത്തിറക്കി

ദുബായ്: അടുത്ത ദശാബ്ദത്തേക്കുളള വികസന കാഴ്ചപ്പാടുകള്‍ ക്രോഡീകരിച്ച് ഞങ്ങള്‍ യുഎഇ 2031 ( വീ, ദ യുഎഇ 2031 ) ന് തുടക്കം കുറിച്ച് യുഎഇ മന്ത്രിസഭ. മന്ത്രിസഭയുടെ വാർഷിക മീറ്റിംഗില്‍ -ഞങ്ങള്‍ യുഎഇ 2031 -ന് തുടക്കമിട്ടുവെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്റീല്‍ അറിയിച്ചു. സഹോദരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്‍റെ അധ്യക്ഷതയ്ക്കും രക്ഷാകർതൃത്തിനും നേതൃത്വത്തിനും കീഴില്‍ പുതിയ ഉയരങ്ങള്‍ തേടി ഞങ്ങള്‍ യാത്ര ആരംഭിക്കുന്നു, ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

സാമൂഹിക, സാമ്പത്തിക, നിക്ഷേപ വികസന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്ന ഒരു സംയോജിത പരിപാടിയാണ് ദേശീയ പദ്ധതി.ആഗോള പങ്കാളി എന്ന നിലയിലും ആകർഷകവും സ്വാധീനമുള്ളതുമായ സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
യുഎഇ ഒരു സാമ്പത്തിക ലക്ഷ്യസ്ഥാനമെന്ന നിലയിൽ അതിന്‍റെ സ്ഥാനം നിലനിർത്തും... സാമ്പത്തിക അഭിവൃദ്ധി, സാമൂഹിക ക്ഷേമം, മനുഷ്യ മൂലധനത്തിന്‍റെ വികസനം എന്നിവയായിരിക്കും പ്രധാന ലക്ഷ്യം ദുബായ് ഭരണാധികാരി വ്യക്തമാക്കി. 

ശക്തവും സുസ്ഥിരവും അതിവേഗം വളരുന്നതുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അടുത്ത പത്ത് വർഷത്തേക്ക് വീ ദ യുഎഇ 2031 എന്ന ദേശീയ പദ്ധതിയിലൂടെ രാജ്യം വികസനപാതയിലൂടെ യാത്ര തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.