അബുദബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി ഒരുമരണം

അബുദബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി ഒരുമരണം

അബുദബി: അബുദബിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കത്തിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.സ്വീഹാന്‍ റോഡില്‍ അല്‍ ഷംക പാലത്തിന് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഒരു വാഹനത്തിന്‍റെ ഡ്രൈവറാണ് മരിച്ചത്. മരണപ്പെട്ട ഡ്രൈവറുടെ കുടുംബത്തിന് അബുദാബി പൊലീസ് അനുശോചനം അറിയിച്ചു.

രാവിലെ 8 മണിയോടെയാണ് കണ്‍ട്രോള്‍ റൂമില്‍ അപകടവിവരം ലഭിച്ചത്. ഉടനെ തന്നെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. റോഡ് അടച്ചു. വാഹനമോടിക്കുന്നവരോട് മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്ന നിർദ്ദേശവും നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.