പാസ്പോ‍‍ർട്ടിലെ ഒറ്റപ്പേര്, പിതാവിന്‍റേയോ കുടുംബത്തിന്‍റേയോ പേര് സ്വീകാര്യം

പാസ്പോ‍‍ർട്ടിലെ ഒറ്റപ്പേര്, പിതാവിന്‍റേയോ കുടുംബത്തിന്‍റേയോ പേര് സ്വീകാര്യം

ദുബായ്: പാസ്പോർട്ടില്‍ ഒറ്റപ്പേരുളളവർക്ക് ആശ്വാസമായി അധികൃതർ. പാസ്പോർട്ടിന്‍റെ അവസാനത്തെ പേജില്‍ പിതാവിന്‍റെ പേരോ കുടുംബപേരോ ഉളളവർക്ക് വിസ അനുവദിക്കുമെന്ന് നാഷനൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്‍റർ അറിയിച്ചതായി എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. പാസ്‌പോർട്ടിൽ ഒരു പേര് മാത്രമേയുള്ളൂവെങ്കിലും പാസ്പോർട്ടിന്‍റെ രണ്ടാമത്തെ പേജിൽ പിതാവിന്‍റെ പേരോ കുടുംബ പേരോ മതിയാകും.

നേരത്തെ സിംഗിള്‍ നെയിം ഉളളവർക്ക് സന്ദർശക വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ അറിയിച്ചിരുന്നു. ഇതോടെ ആശങ്കയിലായ പലർക്കും പുതിയ നിർദ്ദേശം ആശ്വാസമായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.