ദുബായില്‍ നിന്ന് ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുളള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് എയർ ഇന്ത്യ. 2021 ജനുവരി മുതല്‍ മാർച്ച് വരെയുളള സർവ്വീസുകള്‍ക്കാണ് നവംബർ 20 മുതല്‍ ബുക്കിംഗ് ആരംഭിച്ചിട്ടുളളത്. അഹമ്മദാബാദ്, അമൃതസർ, ചെന്നൈ, ദില്ലി, ഹൈദരാബാദ്, ജയ്പൂർ, കണ്ണൂർ, കൊച്ചി, കോഴിക്കോട്, ലക്നൗ, മുംബൈ, പൂനെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുളളത്. എയർഇന്ത്യയുടെ വെബ്സൈറ്റ് മുഖേനയോ അംഗീകൃത ട്രാവല്‍ ഏജന്‍സ് മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം.
