ദുബായ്: യുഎഇയില്‍ താപനിലയില്‍ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ദൃശ്യപരത കുറയും. ഈ പശ്ചാത്തലത്തില്‍ മഞ്ഞ, ചുവപ്പ് അലർട്ടുകൾ നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ കിഴക്ക് ഭാഗങ്ങളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടും. കൂടാതെ രാത്രിയിലും ബുധനാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കുമെന്ന് അറിയിപ്പ് വ്യക്തമാക്കുന്നു.
അതേസമയം അബുദബിയിൽ 31 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 32 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 22 ഡിഗ്രി സെൽഷ്യസും 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ചില ആന്തരിക, തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം.അന്തരീക്ഷത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അതേസമയം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതോതിലായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.