സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 80 രൂപ കുറഞ്ഞു; ഉപയോക്താക്കള്‍ക്ക് ആശ്വാസം

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 80 രൂപ കുറഞ്ഞു; ഉപയോക്താക്കള്‍ക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞു. വിപണിയില്‍ സ്വര്‍ണം പവന് 38,760 രൂപ എന്ന നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. നീണ്ട അഞ്ച് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റം.

നവംബര്‍ 24 ന് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് പവന് 38,760 രൂപയില്‍ എത്തിയിരുന്നു. നവംബര്‍ നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 36,880 രൂപയായിരുന്നു നവംബര്‍ നാലിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നിടുള്ള ദിവസങ്ങളില്‍ വലിയ വര്‍ധനവാണ് വിലയില്‍ ഉണ്ടായത്.

നവംബര്‍ 17, 18 തിയതികളില്‍ പവന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. 39,000 രൂപയാണ് ഈ മാസത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിരക്ക്.
അതേസമയം സ്വര്‍ണ വില കുറഞ്ഞതിന്റെ നേരിയ ആശ്വാസത്തിലാണ് ഉപയോക്താക്കള്‍. തുടര്‍ച്ചയായ വില വര്‍ധനവ് ഉപയോക്താക്കളില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. അതിനാല്‍ വില കുറയുന്ന സന്ദര്‍ഭം പ്രയോജനപ്പെടുത്തുകയാണ് ഉപയോക്താക്കള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.