ഓപ്പറേഷൻ മഹാദേവ്: കാശ്മീരിൽ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടവരിൽ പഹൽഗാം സൂത്രധാരൻ സുലൈമാനും

ഓപ്പറേഷൻ മഹാദേവ്: കാശ്മീരിൽ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടവരിൽ പഹൽഗാം സൂത്രധാരൻ സുലൈമാനും

ശ്രീന​ഗർ: ജമ്മു കാശ്മീരിൽ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു. ഓപ്പറേഷൻ മഹാദേവ് എന്ന പേരിട്ട ദൗത്യത്തിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടൽ ഇപ്പോഴും പുരോ​ഗമിക്കുകയാണെന്നും പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പഹൽഗാം ഭീകരാക്രണവുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻ സുലൈമാനും ഇതിലുണ്ടെന്നാണ് വിവരം. അബു ഹംസ, യാസിർ എന്നീ രണ്ട് തീവ്രവാദികളോടൊപ്പം ഇയാളും കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

രാവിലെ 11 മണിയോടെയാണ് ധാര വനമേഖലയിൽ ലഡുവാവയിൽ ഏറ്റുമുട്ടൽ നടന്നത്. കരസേനയും സിആർപിഎഫും അടക്കമുള്ള സംയുക്ത സൈന്യമാണ് ഓപ്പറേഷന്റെ ഭാ​ഗമായത്. ഇതിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓപ്പറേഷൻ മഹാദേവിൽ ലക്ഷ്യമിട്ട ഭീകരരുടെ ഒളിത്താവളത്തിന്റെ ഫോട്ടോ എൻഡിടിവിപുറത്തുവിട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.