ഷാർജയിലും ഗതാഗത പിഴയില്‍ ഇളവ്

ഷാർജയിലും ഗതാഗത പിഴയില്‍ ഇളവ്

ഷാ‍ർജ: എമിറേറ്റില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് നല്‍കിയ പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇത് നാലാമത്തെ എമിറേറ്റാണ് ദേശീയ ദിനത്തോട് അനുബന്ധിച്ച് ഗതാഗത പിഴയില്‍ ഇളവ് പ്രഖ്യാപിക്കുന്നത്. ഡിസംബർ ഒന്നുമുതല്‍ ജനുവരി 20 വരെ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഡിസംബർ ഒന്നിന് മുന്‍പ് ചുമത്തപ്പെട്ട പിഴകള്‍ക്കാണ് ഇളവ് ബാധകമാകുക.

നേരത്തെ ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഫുജൈറ എമിറേറ്റുകളും ഗതാഗത നിയമലംഘന പിഴയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.