റോം: റോമിൽ സിസിലിയിലെ വി.അഗതയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയം ആക്രമിക്കപ്പെട്ടു.
ത്രേസേവരയിലെ വി. അഗതയുടെ നാമദ്ദേയത്തിലുള്ള പള്ളിയിൽ നടന്ന ആക്രമണത്തിൽ തിരുശേഷിപ്പുകളും സക്രാരി തകർത്ത് വിശുദ്ധ കുർബ്ബാനയും നഷ്ടമായി. കൂടാതെ വിശുദ്ധയുടെ തിരു സ്വരൂപം മലിനമാക്കപ്പെട്ടു.
മൂന്നാം നൂറ്റാണ്ടിൽ രക്തസാക്ഷിത്വം വരിച്ച തിരുസഭയിലെ പ്രധാന വിശുദ്ധയാണ് അഗത പുണ്യവതി. റോമാ സാമ്രാജ്യത്തിന്റെ അധികാരി ആയിരുന്ന ദേച്ചിയുസിന്റെ കാലഘട്ടത്തിൽ റോമൻ പ്രിഫക്ട് ക്വിന്റാ നിയുസ് ആണ് അഗതയെ വിശ്വാസത്തെ പ്രതി രക്തസാക്ഷി ആക്കുന്നത്.തെക്കേ ഇറ്റലിയിലെ സിസിലി പ്രദേശവാസി ആയിരുന്ന വിശുദ്ധിയെ അഞ്ചാം നൂറ്റാണ്ടിനു ശേഷം ആണ് റോമിലെക്ക് തിരുശേഷിപ്പ് കൊണ്ട് വന്നത്.
റോമൻ കനോനീൽ ഉള്ള ഏഴ് വിശുദ്ധകളിൽ ഒരാൾ ആണ് സിസിലിയയിലെ വി. അഗത.
സ്തനാർബുദം ഉളളവർ, അഗ്നിശമന സേന അംഗങ്ങൾ, ബേക്കറി പ്രവർത്തകർ, നേഴ്സ്മാർ എന്നിവരുടെ മധ്യസ്ഥ ആണ് ഈ പുണ്യവതി.ഇറ്റാലിയൻ പോലീസ് അന്വേഷണമാരംഭിച്ചു