ദുബായ്: രാജ്യത്ത് ശനിയാഴ്ച മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലും കിഴക്കന്‍ മേഖലകളിലും മഴപെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. മൂടല്‍ മഞ്ഞ് അനുഭവപ്പെടും. അതുകൊണ്ടുതന്നെ കാഴ്ചപരിധി കുറയും. രാജ്യത്തെ ശരാശരി താപനില 32 ഡിഗ്രി സെല്‍ഷ്യസായിരിക്കും.
കുറഞ്ഞ താപനില അബുദബിയില്‍ 22 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 14 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അന്തരീക്ഷ ഈർപ്പം 35 ശതമാനം മുതല്‍ 85 ശതമാനം വരെയായിരിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.