ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുത്ത് യുഎഇ ഭരണാധികാരികള്‍

ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുത്ത് യുഎഇ ഭരണാധികാരികള്‍

അബുദബി: യുഎഇയുടെ 51 മത് ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുത്ത് യുഎഇ ഭരണാധികാരികള്‍. അബുദബി നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടന്ന ആഘോഷപരിപാടികളില്‍ യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തു.

യുഎഇ ഉപരാഷ്ട്രപതിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷാർജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷാർഖി, ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുല്ല, റാസല്‍ ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സാഖർ അല്‍ ഖാസിമി തുടങ്ങിയവരും,ഓരോ എമിറേറ്റിലെയും കിരീടാവകാശികളും മന്ത്രിമാരുമെല്ലാം ദേശീയ ദിനാഘോഷ പരിപാടികള്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു.


റോയല്‍ ഫില്‍ഹാർമോണിക് ഓർക്കസ്ട്രയ്ക്കൊപ്പം നിരവധി സ്വദേശി സംഗീതജ്ഞരും ഒരുമിച്ച് ആലപിച്ച യുഎഇ ദേശീയ ഗാനത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആദരവ് അർപ്പിച്ചുകൊണ്ടുളള പ്രത്യേക പരിപാടിയും നടന്നു. യുഎഇയുടെ ഭൂതകാലവും വർത്തമാനകാലവും ഭാവിയും കോർത്തിണക്കിയുളള കലാപരിപാടികളില്‍ കുട്ടികളടക്കമുളള നിരവധി കലാകാരന്മാരാണ് പങ്കെടുത്തത്.

ചതുർ വർണമണിഞ്ഞ് ബുർജ് ഖലീഫയും


ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ബുർജ് ഖലീഫയടക്കമുളള രാജ്യത്തെ പ്രധാന കെട്ടിടങ്ങളെല്ലാം പതാകയുടെ നിറമണിഞ്ഞു. യുഎഇയുടെ ദേശീയ ഗാനം പിന്നണിയില്‍ ഉയരവെ വിവിധ രാജ്യക്കാരായ പതിനായിരങ്ങളാണ് യുഎഇയുടെ സന്തോഷത്തിനൊപ്പം പങ്കുചേരാനായി വിവിധ ഇടങ്ങളില്‍ ഒത്തുകൂടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.