ബ്രിട്ടണില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ മലയാളി യുവാവ് മരിച്ച നിലയില്‍

ബ്രിട്ടണില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ മലയാളി യുവാവ് മരിച്ച നിലയില്‍

ലണ്ടന്‍: സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടണിലെത്തിയ മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ലിവര്‍പൂളിന് അടുത്തുള്ള വിരാളിലാണ് ബിജിന്‍ വര്‍ഗീസ് എന്ന യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് മരണവിവരം പുറത്തറിയുന്നത്. വിവരമറിഞ്ഞ് സമീപത്തെ മലയാളികള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലം പൊലീസ് നിരീക്ഷണത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

യുവാവ് ഇവിടെ ഒരു കെയര്‍ ഏജന്‍സിയില്‍ ജോലിചെയ്തുവരികയായിരുന്നു എന്നാണ് വിവരം. കാര്യമായ സൗഹൃദവലയം ഉണ്ടായിരുന്ന ആളല്ല എന്നാണ് പരിചയമുള്ളവര്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.